കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി; ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതലായി രോഗബാധ സ്ഥിരീകരിക്കപ്പെട്ട മേഖലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. ഇതോടെ ജില്ലയില്‍ ആകെ 4 പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ  59 വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമായി. നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒഴികെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവായിരിക്കും ബാധകമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ  4 പഞ്ചായത്തുകളിലും 35 വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും 24 നു ജില്ലാ കളക്ടർ ഏർപ്പെടുത്തിയിരുന്നു. കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂർണ്ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും പുതിയതായി ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍:

ചെമ്പ്-11 

ഈരാറ്റുപേട്ട-17 

ഏറ്റുമാനൂര്‍-4 

കോട്ടയം- 1, 5, 6, 10, 16, 17, 31, 33 

നീണ്ടൂര്‍-5

പായിപ്പാട്-12

പൂഞ്ഞാര്‍ തെക്കേക്കര-9, 11

കല്ലറ-6

പനച്ചിക്കാട് -3

തലയാഴം-9 

മാടപ്പള്ളി-1, 12

ഞീഴൂര്‍-9

പുതുപ്പള്ളി-7,17 

വെച്ചൂര്‍-3 

എന്നിവയാണ് നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും പുതിയതായി ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍.

നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും നിലവിലുള്ള തദ്ദേശ സ്ഥാപന വാര്‍ഡുകള്‍:

അകലക്കുന്നം-11 

ചങ്ങനാശേരി-10 

ചെമ്പ്-14 

എലിക്കുളം-10,11 

എരുമേലി-15,16 

കടുത്തുരുത്തി-6,12,14 

കാണക്കാരി-9 

കറുകച്ചാല്‍-7 

കിടങ്ങൂര്‍-5 

കോട്ടയം-9,19 

കുമരകം-7  

മണര്‍കാട്-16

മാഞ്ഞൂര്‍-13,14 

മുണ്ടക്കയം-3,6,8 

പള്ളിക്കത്തോട്-4 

രാമപുരം-3 

തിരുവാര്‍പ്പ്- 7,11,13 

തൃക്കൊടിത്താനം-4 

ഉദയനാപുരം-12,13 

ഉഴവൂര്‍-6 

വാകത്താനം-9  

വാഴപ്പള്ളി-2 

വിജയപുരം-3,17

ഈ വാര്‍ഡുകളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിന് നിരോധനമുണ്ട്.ഇതിനു പുറമെ ബാധകമായ പ്രത്യേക നിയന്ത്രണങ്ങള്‍ ചുവടെ :

*റേഷന്‍ കടകള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി. *പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കും.

*അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ  വാട്‌സപ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. *ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ കടയുടമകള്‍  അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. 

*ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

*ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് അനുമതിയില്ല. 

*രാവിലെ ഏഴു മുതല്‍ വൈകുന്നേരം 7.30 വരെ വരെ പാഴ്‌സല്‍ സര്‍വീസോ ഹോം ഡെലിവറിയോ നടത്താം.

*രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. 

*ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള യാത്രകള്‍ക്ക് ഇളവുണ്ട്. 

*മരണാനന്തര ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും ഈ മേഖലകളില്‍ അനുമതിയില്ല. 

*ചടങ്ങു നടത്തുന്നതിനു മുന്‍പ്  കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍  രജിസ്റ്റര്‍ ചെയ്യണം. 

*ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. 

*ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമാണ്. 

*നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗണ്‍സ്‌മെന്റ് നടത്തും.

*ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.