കോവിഡ് വ്യാപനം:കോട്ടയത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം, 10 വാർഡുകളിൽ നിരോധനാജ്ഞ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോട്ടയം നഗരസഭാ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നഗരസഭാ പരിധിയിലെ 10 വാർഡുകളിൽ ജില്ലാ കളക്ടർ എം അഞ്ജന നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗാന്ധിനഗർ നോർത്ത്,നാട്ടാശ്ശേരി, പുത്തേട്ട്,എസ് എച് മൗണ്ട്, പുല്ലരിക്കുന്ന്,കഞ്ഞിക്കുഴി, ദേവലോകം,കത്തീഡ്രൽ, മൂലവട്ടം,ചെട്ടിക്കുന്ന് പാക്കിൽ എന്നീ മേഖലകളിലാണ് കടുത്ത കോവിഡ് വ്യാപനം കാരണം ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങൾക്കും അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമാണ് ഈ മേഖലകളിൽ പ്രവർത്തനാനുമതി ഉള്ളത്. കഞ്ഞിക്കുഴിയിലെ ഒരു വാർഡിൽ നൂറിലധികം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.