കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക്ക് ഫോഴ്സിന് രൂപം നൽകി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ജനത്തിരക്ക് കൂടുതലുള്ള വാക്സിൻ കേന്ദ്രങ്ങൾ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളിൽ ഈ സംഘം മിന്നൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സംഘം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക്ക് ഫോഴ്സിന് രൂപം നൽകി.