അതീവ ആശങ്കയിൽ കോട്ടയം: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത് കോട്ടയം ജില്ലയിൽ.


കോട്ടയം: കോട്ടയത്തിന്റെ കോവിഡ് ആശങ്കകൾ അകലുന്നില്ല. ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത് കോട്ടയം ജില്ലയിൽ എന്ന് പഠനങ്ങൾ. അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനങ്ങളിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങൾ മുൻപ് സ്ഥിരീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസത്തോളമായി ഈ വകഭേദങ്ങൾ ആരിലും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം സംസ്ഥാനത്ത് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം 19.05% കണ്ടെത്തിയിരിക്കുന്നത് നമ്മുടെ കോട്ടയത്താണ്. മാർച്ചിൽ 40 ശതമാനം പേർക്കാണ് ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ കരുതലും ജാഗ്രതയും എല്ലാവരും പുലർത്തേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. പൊതു സ്ഥലങ്ങളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. മാസ്ക് കൃത്യമായി ഉപയോഗിക്കണം.