കോവിഡ് വാക്സിൻ: സംസ്ഥാനം 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങും.
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി സംസ്ഥാനത്ത് 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങും. ഇരു വാക്സിനുകളുമുൾപ്പടെ ഒരു കോടി ഡോസ് പ്രതിരോധ വാക്സിനുകൾ വാങ്ങാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.