കുറവിലങ്ങാട്: കോവിഡ് രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യം ഉണ്ടായപ്പോൾ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ ഒരാഴ്ച്ചയായി ലഭ്യമാക്കാൻ തയ്യാറാകാത്ത സർക്കാരിന്റെ അനാസ്ഥയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയും കോട്ടയം ജില്ലാ കളക്ടറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കുറവിലങ്ങാട് ആശുപത്രിയിൽ കോവിഡ് വാക്സിൻ ലഭിക്കാത്തത് മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ ആവർത്തിച്ച് കൊണ്ടുവന്നിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തത് തികച്ചും പ്രതിഷേധാർഹമാണ്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ എത്തിക്കുന്നതിന് ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണം; മോൻസ് ജോസഫ്.