കേരളാ കോൺഗ്രസ്സ്: പി ജെ ജോസഫ് ചെയർമാൻ, വർക്കിങ് ചെയർമാനായി പി സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തെരഞ്ഞെടുത്തു.


തൊടുപുഴ: കേരളാ കോൺഗ്രസ്സ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. വർക്കിങ് ചെയർമാനായി പി സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തെരഞ്ഞെടുത്തു. ഇന്ന് തൊടുപുഴയിൽ നടന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ചെയർമാൻ്റെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായ പി സി തോമസ്സിനായിരിക്കും. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരെ തെരഞ്ഞെടുത്തു. ചീഫ് കോർഡിനേറ്ററായി ടി യു കുരുവിളയെയും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും ട്രഷററായി സി എബ്രഹാമിനെയും തെരഞ്ഞെടുത്തു.