തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ആയിരിക്കും എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കെ എസ് ഇ ബി ഓഫീസ് സന്ദർശനം പരമാവധി ഒഴിവാക്കി ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.