ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ലതികാ സുഭാഷിനും ഭർത്താവ് സുഭാഷിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ മാസം 22 നു കോവിഡ് പരിശോധന നടത്തിയത്. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തിണകളാഴ്ച്ചയാണ് പരിശോധനാ ഫലം ലഭിച്ചത്. ലതികാ സുഭാഷും ഭർത്താവ് സുഭാഷും ഇവരുടെ ഡ്രൈവർ ഉവൈസും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ലതികാ സുഭാഷിനും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു.