കോട്ടയം ജില്ലയില്‍ 5 പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ കൂടി പ്രഖ്യാപിച്ചു;ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 5 മേഖലകൾ കൂടി പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ ആയി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാക്കി മാറ്റി. ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 24 ആയി.

പട്ടിക ചുവടെ:

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍:

1. എ.ആര്‍ ക്യാമ്പും കെ.എ.പി അഞ്ചാം ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പും കോട്ടയം മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡും ഉള്‍പ്പെടുന്ന മേഖല

2. എലിക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ ഇട്ടിപ്പറമ്പ് കോളനി

3. പാമ്പാടി പഞ്ചായത്ത് 15-ാം വാര്‍ഡിലെ കാഞ്ഞിരക്കാട്ട് കോളനി

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍:

1.കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍:

1. ജില്ലാ ജയില്‍ കോട്ടയം