തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനെ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗൺ ഏർപ്പെടുത്തത് ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അതിനാൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരാനും പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്ന രാജ്യത്തെ ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മന്ത്രിസഭാ യോഗത്തിലെ തീരുമാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കും.
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല, നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും.