പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ വോട്ടെണ്ണൽ പകുതിയാകുമ്പോൾ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി നൽകി പാലായിൽ മാണി സി കാപ്പന് 11246 വോട്ടിന്റെ ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ നേരിയ ഭൂരിപക്ഷം ജോസ് കെ മാണിക്ക് ലഭിച്ചെങ്കിലും പിന്നീട് പ്രതീക്ഷകളെ തകിടം മറിച്ച് മാണി സി കാപ്പാൻറെ ലീഡ് നില ഉയരുകയായിരുന്നു.