എരുമേലി: ഇന്നലെ രാത്രിയോടെ ആരംഭിച്ച ശക്തമായ മഴ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇപ്പോഴും തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് അതിശക്തചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവാസത്താ വകുപ്പ് അറിയിച്ചു.
ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് കോസ്‌വേകളിൽ വെള്ളം കയറി. മീനച്ചിൽ,മണിമല,പമ്പയാറുകളിൽ ജലനിരപ്പ് ഉയർന്നു.