കോട്ടയം ജില്ലയിലെ 5 മണ്ഡലങ്ങളിൽ ലീഡ് ഉയർത്തി യുഡിഎഫ്, 4 സീറ്റിൽ എൽഡിഎഫ്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഫലം പുറത്തു വരുമ്പോൾ ജില്ലയിൽ 9 നിയോജക മണ്ഡലങ്ങളിൽ 5  മണ്ഡലങ്ങളിൽ ലീഡ് ഉയർത്തി യുഡിഎഫ്. പാലായിൽ മാണി സി കാപ്പൻ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എന്നിവരാണ് ജില്ലയിൽ യുഡിഎഫ് ലീഡ് ഉയർത്തിയിരിക്കുന്നത്. ജില്ലയിലെ വൈക്കം,കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി,പൂഞ്ഞാർ മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫ്ഗ് ലീഡ് നില ഉയർത്തിയിരിക്കുന്നത്. പാലായിൽ മാണി സി കാപ്പാൻറെ ലീഡ് നില ഉയരുന്നത് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. പാലായിൽ മാണി സി കാപ്പന് 11246 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉള്ളത്.