കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം,പോലീസുകാർക്ക് പരിക്ക്.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസുകാർക്ക് പരിക്ക്. കടുത്തുരുത്തി പാലകരയിൽ വെച്ചാണ് പോലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ചത്.

കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പോലീസ് ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കുകളില്ല എന്നാണു പ്രാഥമിക വിവരം.