കുറവിലങ്ങാട്: കുറവിലങ്ങാട് പള്ളിക്കവലയിൽ ടോറസ് പിന്നിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മീൻകടയിലേക്ക് പാഞ്ഞുകയറി. ശനിയാഴ്ച്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
വെളിയന്നൂർ ചെറുകരപറമ്പിൽ തോമസ്, ഭാര്യ ഡയ്‌സി, ഡയ്‌സിയുടെ അമ്മ അന്നമ്മ ജോസഫ് എന്നിവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഡെയ്സിയുടെ അമ്മ അന്നമ്മയ്ക്ക്(90) പരിക്കേറ്റു. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയുടെ അമ്മ അന്നമ്മയെ ഏറ്റുമാനൂരിലെ വീട്ടിലാക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
മീൻകടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിരത്തിൽ കൂടുതൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.