പാലാ: പാലായിൽ ചെത്തു തൊഴിലാളി പനയിൽ നിന്നും വീണു മരിച്ചു. രാമപുരം അറയാനി ഷാപ്പിലെ തൊഴിലാളിയായ കൊണ്ടാട് പൂവത്തിങ്കൽ പി കെ സുരേഷ് (50)ആണ് മരിച്ചത്. പനംകുല ചെത്തി ഒരുക്കുന്നതിനും ഓല വെട്ടി കളയുന്നതിനുമായി പനയിൽ കയറിയതായിരുന്നു സുരേഷ്.
ഉച്ചയോടെയായിരുന്നു അപകടം. വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് പനയുടെ ചുവട്ടിൽ വീണു കിടക്കുകയായിരുന്ന സുരേഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ച്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.