റാന്നിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു.


റാന്നി: റാന്നിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. റാന്നി അങ്ങാടി ചെട്ടിമുക്ക് മുളളങ്കുഴി തടത്തില്‍ ചാക്കോയുടെ മകന്‍ ജോണ്‍ ചാക്കോ (മോനീഷ് ) (20) യാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ റാന്നി പുള്ളോലി ബൻഡ് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ ജോണ്‍ ചാക്കോ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ 11 മണിയോടെ സ്‌കൂബാ ഡൈവിംഗ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റാന്നി,കാഞ്ഞിരപ്പള്ളി,തിരുവല്ല,പാമ്പാടി എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗളായ ഇരുപതോളം പേര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എരുമേലി ഷെയര്‍ മൗണ്ട് കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയും കെ എസ് യു റാന്നി നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്നു ജോണ്‍ ചാക്കോ.