എലിക്കുളം: തല കുത്തി നിന്ന് ഒരു ദിവസം കൊണ്ട് 10 ചിത്രങ്ങൾ വരച്ചു തീർത്ത് തല തിരിഞ്ഞ ചിത്രം വരയിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് എലിക്കുളം സ്വദേശിയായ വിദ്യാർത്ഥി.
എലിക്കുളം ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ ഡി ഷാജുവിൻറയും ഷൈനിയുടെയും മകനും ചങ്ങനാശ്ശേരി സെൻറ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് വിദ്യാർഥിയുമായ ഓ എസ് ശിവകുമാറാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്.
തല കുത്തി നിന്ന് പേപ്പറിൽ മാർക്കർ ഉപയോഗിച്ചാണ് പോർട്രെയിറ്റ് ചിത്രങ്ങൾ ശിവകുമാർ വരയ്ക്കുന്നത്. ജവഹർലാൽ നെഹ്റു, ഭഗത് സിങ്, മദർ തെരേസ തുടങ്ങി നിരവധി പ്രമുഖരുടേതടക്കം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.