ബ്ലാക്ക് ഫംഗസ്: കോട്ടയം,എറണാകുളം ജില്ലകളിലായി 4 പേർ മരിച്ചു.


കോട്ടയം: ബ്ലാക്ക് ഫംഗസ് ബാധിച്ചു കോട്ടയം,എറണാകുളം ജില്ലകളിലായി 4 പേർ മരിച്ചു. മ്യൂക്കർമൈക്കോസിസ് ബാധിച്ചു കോട്ടയം,എറണാകുളം ജില്ലകളിലായി ചികിത്സയിൽ കഴിഞ്ഞിരുന്ന 4 പേരാണ് മരിച്ചത്. മരണപ്പെട്ട 2 പേർ എറണാകുളം ജില്ലയിലുള്ളവരാണ്. 2 പേർ പത്തനംതിട്ട സ്വദേശികളാണ്. ഇവരിൽ ഒരാൾ എറണാകുളത്തും ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിഞ്ഞത്. എറണാകുളം സ്വദേശിയായ മറ്റൊരാൾ രോഗം ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്എംടി കോളനി സ്വദേശിയുമാണ് എറണാകുളത്ത് മരിച്ചത്. 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.