ചങ്ങനാശ്ശേരി: മഴയുടെ തീവ്രത വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രളയബാധിത പ്രദേശങ്ങളിൽ വാക്സിനേഷന് മുൻഗണനൽകണം എന്ന് ആവശ്യപ്പെട്ടു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഒരു പക്ഷേ മുൻ വർഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായേക്കുമോ എന്ന് ആളുകൾ ഭയപ്പെടുന്നുണ്ട്. ആളുകളെ കൂട്ടം കൂട്ടമായി മാറ്റുന്നതിനും ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടതുമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ഇത് മാരക രോഗം പടർന്നു പിടിക്കാൻ കാരണമായേക്കാം.
അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ആവശ്യപ്പെട്ടതായും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.