ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ കോവിഡ് പ്രതിരോധത്തിനായി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ തയ്യാറാക്കിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത് എന്ന് ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷ സന്ധ്യ മനോജ് പറഞ്ഞു. 70 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10 നു നഗരസഭാ സജ്‌ജമാക്കിയ കേന്ദ്രം ആരോഗ്യ വകുപ്പിന് കൈമാറി.