ചങ്ങനാശ്ശേരി: നഗരസഭയിലെ എല്ലാ വാർഡുകളിലും വെളിച്ചമെത്തിക്കുന്ന നിലാവ് പദ്ധതിക്ക് ചങ്ങനാശ്ശേരി നഗരസഭയിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ഉത്‌ഘാടനം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി നഗരസഭയിലെ ഒന്നാം വാർഡിലെ പാലാത്ര കോളനിയിൽ വെച്ച് നഗരസഭാ അധ്യക്ഷ സന്ധ്യ മനോജ് നിർവ്വഹിച്ചു. നിലാവ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും എൽഇഡി ബൾബുകളാണ് ഇടുന്നതു എന്ന് സന്ധ്യ മനോജ് പറഞ്ഞു. നഗരസഭാ അംഗങ്ങൾ,കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിലാവ് പദ്ധതിക്ക് ചങ്ങനാശ്ശേരി നഗരസഭയിൽ തുടക്കം.