കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായി ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ ഭാഗമായാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ് പ്രവർത്തിക്കുന്നത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. ജില്ലയിൽ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന വാർഡുകളിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ വിവിധ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ജില്ലയിൽ രോഗവ്യാപനം കൂടുതലായതിനെ തുടർന്ന് നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ച മേഖലകളിലും കണ്ടെയിന്മെന്റ് സോണുകളിലും പോലീസിനൊപ്പം കർശന പരിശോധനകൾക്കും പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ് സേനാംഗങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു കോവിഡ് സംബന്ധമായ പ്രവർത്തനങ്ങളിലും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ഉപയോഗിക്കുന്നതിനു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അനുമതി നൽകിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച വാർഡുകളിലെ പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, അംഗൻവാടികൾ, മന്ദിരങ്ങൾ, ആരാധനാലയങ്ങൾ ജനവാസ മേഖലകൾ, സർക്കാർ സ്ഥാപനങ്ങൾ, നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ അണുനശീകരണം നടത്തുന്നുണ്ട്. പൊതുജനങ്ങൾക്കുള്ള കോവിഡ് ബോധവത്ക്കരണവും സിവിൽ ഡിഫൻസ് സേനാംഗങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അയ്മനം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് ആയി മരിച്ചയാളുടെ മരണാന്തര കർമ്മങ്ങൾക്കായി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചിരുന്നു. കടനാട് പഞ്ചായത്തിലെ കണ്ടെയിന്മെന്റ് സോണുകളിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ആയ അഗസ്റ്റിൻ ജോസഫ്, ജോസ് ജോസഫ്,രാജേഷ്, അമ്പിളി രാജേഷ്, റോസമ്മ തോമസ്, ലിന്റു  മെർലിൻ,  മേരിക്കുട്ടി, റോസമ്മ, ബിന്ദു, ലിസി ബാബു,സിജി മരുതോലിൽ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. കടുത്തുരുത്തിയിൽ പോസ്റ്റ് വാർഡൻ അരുൺകുമാർ, പോസ്റ്റ് വാർഡൻ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിഷ,അനീഷ്‌, അനുറാം, പ്രമോദ്, അജിമോൻ, ജെയ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ജനങ്ങളെ ബോധവത്കരണം നടത്തുകയും ചെയ്തു. കോവിഡ് കൂടുതലായി സ്ഥിരീകരിച്ച മാടപ്പള്ളി പഞ്ചായത്തിലെ 1,12 വാർഡുകളിലെ വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ചങ്ങനാശ്ശേരി അഗ്നിരക്ഷാ നിലയത്തിലെ  സിവിൽ ഡിഫൻസ് അംഗം അണുനശീകരണം നടത്തി. മെഗാ കോവിഡ്  വാക്സിനേഷൻ ക്യാബുകളിലും ഇവരുടെ സേവനം ലഭ്യമാക്കിയിരുന്നു. കോവിഡ് കാലത്തെ രക്തദാന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രക്തദാന ക്യാമ്പും സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനോപകാരപ്രദങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് സിവിൽ ഡിഫൻസ് നടത്തിയത്. ഫെബ്രുവരി 16 നു കോട്ടയം പോലീസ് പരേഡ് മൈതാനത്താണ് കേരളാ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ആദ്യ ബെറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. മജീഷ് ടി എം ആണ് ഡെപ്യൂട്ടി റീജിയണൽ വാർഡൻ. സ്മികേഷ് ഓലിക്കനാണു കോട്ടയം ജില്ലാ വാർഡൻ.