ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുന്നു, ജില്ലയിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 32 കോവിഡ് മരണങ്ങൾ.



കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിൽ കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ എണ്ണം ഉയരുകയാണ്. ജില്ലയിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 32 കോവിഡ് മരണങ്ങളാണ്. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച 11 കോവിഡ് മരണങ്ങളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. മുൻ മാസങ്ങളേക്കാൾ കൂടുതലാണ് നിലവിൽ ജില്ലയിലെ കോവിഡ് മരണ നിരക്ക്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 16 കോവിഡ് മരണങ്ങളും ഏപ്രിലിൽ 56 കോവിഡ് മരണങ്ങളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. മെയ് 23 വരെ ജില്ലയിൽ 91 കോവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച 3 കോവിഡ് മരണങ്ങളും ശനിയാഴ്ച്ച 6 കോവിഡ് മരണങ്ങളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇതുകൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.