കോട്ടയം: കോട്ടയം ജില്ലയിലെ 24 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് മരണങ്ങൾ 387 ആയി.
ജില്ലയിലെ കോവിഡ് മരണ നിരക്ക് ആശങ്കാവഹമായി ഉയരുകയാണ്. ജില്ലയിൽ ഈ മാസം ഇന്നലെ വരെ സ്ഥിരീകരിച്ചത് 115 കോവിഡ് മരങ്ങളാണ്. മെയ് 23 നു 32 കോവിഡ് മരണങ്ങളും ഇന്നലെ 24 കോവിഡ് മരണങ്ങളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.