പള്ളിക്കത്തോട്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ദുരിതബാധിതർക്ക് ഭക്ഷണം എത്തിക്കുന്നതിനായി ആരംഭിച്ച പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പങ്കാളികളായി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും.
സമൂഹ അടുക്കളയിലേക്കുള്ള ജീവനക്കാരുടെ സംഭാവനയായ 16000 രൂപ പഞ്ചായത്ത് സെക്രട്ടറി സോണിയാ പി മാത്യു പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് കൈമാറി. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സനു ശങ്കർ, പഞ്ചായത്തിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.