എരുമേലിയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന് കോവിഡ് സ്ഥിരീകരിച്ചു,മൃതദേഹം ഇന്ന് സംസ്കരിക്കും.


എരുമേലി: എരുമേലിയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് എരുമേലി കരിങ്കല്ലുംമൂഴി പൊര്യന്മല കാരിക്കൊമ്പില്‍ ബാലന്‍ പിള്ളയെ(80) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന് ഉച്ചഭക്ഷണം എത്തിക്കാനായി പോയ യുവാവാണ്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടായിരുന്നു. യുവജന സംഘടനാ പ്രവർത്തകരാണ് 4 ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തത്. കാല്‍നട യാത്രക്ക് പോലും ദുസഹമായ ഇടവഴിയിലൂടെ മൃതദേഹം റോഡിൽ ആംബുലൻസിലേക്ക് എത്തിക്കുകയും കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കും. മകന്‍ പരേതനായ അരുണ്‍.