പ്രതിരോധം ശക്തമാക്കി കോട്ടയം നഗരസഭ, പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.



കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കോട്ടയം നഗരസഭ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് കോട്ടയം നഗരസഭാ മേഖലയിലാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണം കോട്ടയം നഗരസഭാ പരിധിയിൽ വർധിക്കുകയാണ്. കോട്ടയംമുനിസിപ്പാലിറ്റിയിൽ 47, 16,49, 3, 6, 34,35,42, 1, 4,50, 36,41, 28, 25, 5, 9, 19,52,30,7, 40,44,22,43, 14,46, 2,8, 10, 11, 12, 15, 18, 29, 21, 24, 27, 13, 17, 31,26,33,37,48,51, 20, 23, 39, 32 വാർഡുകൾ മൈക്രോ കണ്ടെയിന്മെന്റ് സോണുകളാണ്. ഈ മേഖലയിൽ അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.