സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മദ്യശാലകള്‍ ഉടന്‍ തുറന്നു പ്രവർത്തനം ആരംഭിക്കില്ല. നിലവിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം ഉണ്ടാകുക. നിലവിലെ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞതിനാൽ സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. നിലവിൽ വിവിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ ഇളവുകൾ നൽകിയിട്ടുണ്ട്.