അതിജീവനത്തിൻ്റെ പോരാട്ടത്തിൽ സഹായ ഹസ്തവുമായി വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ പള്ളി.


പാമ്പാടി: കോവിഡും ലോക് ഡൗണും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി മാതൃകയാകുകയാണ് വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പളളി. പളളിയുടെ ആഭിമുഖ്യത്തിൽ രൂപികരിച്ചിരിക്കുന്ന കോവിഡ് ദ്രുതകർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി വിവിധ ടീമുകളായി തിരിഞ്ഞ് സമീപപ്രദേശങ്ങളായ അണ്ണാടിവയൽ, ഇല്ലിവളവ്, പത്താഴക്കുഴി, നൊങ്ങൽ, 7-മൈൽ, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന് അടക്കമുള്ള സ്ഥലങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 4 ഘട്ടങ്ങളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും വിതരണം ചെയ്യതു.

കൂടാതെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കോവിഡും മറ്റ് ഇതര രോഗങ്ങളുമായി ബുദ്ധിമുട്ടുന്ന ഏവർക്കും രോഗവിവരങ്ങൾ 8017473347 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്. സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നടന്ന നാലാം ഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം റവ.ഫാ.ഗീവറുഗീസ് കോളശ്ശേരിൽ നിർവ്വഹിച്ചു. പളളി ട്രസ്റ്റി അഡ്വ. ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ്, കോവിഡ് ദ്രുതകർമ്മസേന അംഗങ്ങളായ ജിബിൻ.സി.വർഗ്ഗീസ്, അഖിൽ കുര്യൻ ,ബോണി തോമസ്, ടിജോ അന്ത്രയോസ്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു എന്നിവർ പങ്കെടുത്തു. ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൻ്റെ 4 ഘട്ടത്തിൽ അരി അടക്കമുള്ള ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും പള്ളി ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ്, പള്ളിയുടെ കോവിഡ് ദ്രുത കർമ്മ സേന അംഗങ്ങളായ ജിബിൻ സി.വർഗ്ഗീസ്, അഖിൽ കുര്യൻ, ബോണി തോമസ് ,റ്റിജോ അന്ത്രയോസ്,യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പല ടീമുകളായി ഭക്ഷ്യധാന്യ കിറ്റ് വിതരണം കോവിഡ് ബാധിതരുടെയും, ഇടവകാംഗങ്ങളുടെയും, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെയും വീടുകളിൽ എത്തിച്ചു നൽകി.

യൂത്ത് അസ്സോസിയേഷൻ്റെ ആഭിമൂഖ്യത്തിൽ കോവിഡ് ദ്രുതകർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതരുടെയും ഹോം ക്വാറൈൻറനിൽ കഴിയുന്നവരും ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവ ആവശ്യമുള്ളവർ അഡ്വ.ഷൈജു .സി .ഫിലിപ്പ് - 9447912250, പ്രദീപ് തോമസ്-8592961324, എമിൽ മാത്യു -9061804773, ബോണി തോമസ്-9526257558, ജിബിൻ സി.വർഗ്ഗീസ് -9567213905, അഖിൽ കുര്യൻ - 82817755 19, ജോസി ഏബ്രഹാം-974478086, റ്റിജോ അന്ത്രയോസ് -9746 181514 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ കോവിഡ് ബാധിതർക്കും ഹോം ക്വാറൈൻനിൽ കഴിയുന്നവരിൽ ആവശ്യമുള്ളവർക്ക് ഭക്ഷ്യസാധനങ്ങളും, മരുന്നും വീടുകളിൽ എത്തിച്ച് നൽകുന്നതാണെന്ന് പള്ളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിൽ, ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് ,യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു എന്നിവർ അറിയിച്ചു.