മുഴുവൻ സമയവും പ്രവർത്തന സജ്ജമായി ജില്ലയിലെ ഓക്സിജൻ വാർ റൂമും സ്വകാര്യ ആശുപത്രികളുടെ കോവിഡ് കൺട്രോൾ റൂമും.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മുഴുവൻ സമയവും പ്രവർത്തന സജ്ജമായി ജില്ലയിലെ ഓക്സിജൻ വാർ റൂമും സ്വകാര്യ ആശുപത്രികളുടെ കോവിഡ് കൺട്രോൾ റൂമും. ജില്ലയിലെ ആശുപത്രികളിലെ ഓക്സിജൻ നിലവാരം കൃത്യമായ ഇടവേളകളിൽ ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഓക്സിജൻ ലഭ്യത കൃത്യമായി ഉറപ്പു വരുത്തുന്നതിനായാണ് ഓക്സിജൻ വാർ റൂം പ്രവർത്തിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സ്വകാര്യ ആശുപത്രികളുടെ കോവിഡ് കൺട്രോൾ റൂമും മുഴുവൻ സമയവും പ്രവർത്തന സജ്ജമാണ്. ആശുപത്രികളിലെ കിടക്കകള്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, ആംബുലൻസ്  തുടങ്ങിയവ സംബന്ധിച്ച  വിവരങ്ങള്‍ ഏതുസമയവും കോവിഡ് കൺട്രോൾ റൂമിൽ നിന്നും ലഭ്യമാകുന്നതാണ്.  ജില്ലയിലെ കോവിഡ് ആശുപത്രികളിലും മറ്റു ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

ഓക്‌സിജൻ വാർ റൂം-0481 2567390

സ്വകാര്യ ആശുപത്രികളുടെ കോവിഡ് കൺട്രോൾ റൂം- 0481 6811100 

covid19jagratha.kerala.nic.in