കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 191 കേസുകൾ രജിസ്റ്റർ ചെയ്തു,24 വാഹനങ്ങൾ പിടിച്ചെടുത്തു.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 191 കേസുകൾ രജിസ്റ്റർ ചെയ്തു. 191 കേസുകളിലായി 195 പേരുടെ അറസ്റ്റും ഇന്ന് ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 24 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ കർശന പരിശോധനയാണ് നടത്തുന്നത്. ജില്ലയുടെ എലാ മേഖലകളിലും പോലീസ് പരിശാധന നടത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 21 കേസുകളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.