കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനായി ജില്ലയിൽ പരിശോധന ശക്തം. നഗരത്തിൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പ നേരിട്ട് പരിശോധന നടത്തി. അനാവശ്യമായി നഗരത്തിലേക്കിറങ്ങിയവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും മാസ്ക് ശെരിയായി ധരിക്കാത്തവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ലംഘിച്ചു ജില്ലയിൽ വാഹനങ്ങൾ നിരത്തിലിറക്കിയതിനെ തുടർന്ന് 24 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. മാസ്ക് ശെരിയായി ധരിക്കാതിരുന്ന 180 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സെമി ലോക്ക് ഡൗൺ: കോട്ടയം ജില്ലയിൽ പരിശോധന ശക്തം, നഗരത്തിൽ ജില്ലാ പോലീസ് മേധാവി പരിശോധന നടത്തി.