കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 205 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 205 കേസുകൾ രജിസ്റ്റർ ചെയ്തു. 205 കേസുകളിലായി 199 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്ന് 130 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു.  മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 69 കേസുകളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.