കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് 262 കേസുകൾ രജിസ്റ്റർ ചെയ്തു. 262 കേസുകളിലായി 228 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലയിൽ ഇന്ന് മാത്രം പിടിച്ചെടുത്തത് 153 വാഹനങ്ങൾ ആണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത് കോട്ടയം ജില്ലയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 36 കേസുകളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 262 കേസുകൾ രജിസ്റ്റർ ചെയ്തു,ഇന്ന് മാത്രം പിടിച്ചെടുത്തത് 153 വാഹനങ്ങൾ.