ചങ്ങനാശ്ശേരി: കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായ കുന്നന്താനത്ത് രോഗബാധിതരുടെ ചികിത്സയ്ക്കായി കേന്ദ്രം സജ്ജമാക്കുന്നതിനായി ധ്യാന കേന്ദ്രം വിട്ടുനൽകി ചങ്ങനാശ്ശേരി അതിരൂപത. ഈ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം പ്രവാസികളുടെ ക്വാറന്റയിൻ കേന്ദ്രം സജ്ജമാക്കിയിരുന്നു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാധാകൃഷ്ണകുറുപ് കണ്ണാട്ട്, പ്രസിസ്റ് ശ്രീദേവി പത്തനംതിട്ട ജില്ലാ അസിസ്റ്റൻറ്കളക്ടർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി എൻ മോഹനൻ, ബാബു കൂടത്തിൽ, വാർഡ് മെമ്പർ ധന്യാ സജീവ് എന്നിവർ ഇന്നലെ ചങ്ങനാശ്ശേരി അതിരൂപതാ അരമനയിലെത്തിയിരുന്നു. 60 മുറികളുള്ള ധ്യാന കേന്ദ്രമാണ് കോവിഡ് ചികിത്സയ്ക്കായി വിട്ടു നൽകിയിരിക്കുന്നത്.
കുന്നന്താനത്തെ ധ്യാന കേന്ദ്രം കോവിഡ് ചികിത്സയ്ക്കായി വിട്ടുനൽകി ചങ്ങനാശ്ശേരി അതിരൂപത.