മുണ്ടക്കയം: കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു. രോഗബാധിതരുടെ എണ്ണം കൂടുതലായതോടെ സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് രണ്ടാഴ്ച്ച മുൻപ് മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് ലോക്ക് ഡൗൺ ഇളവുകൾ ഇനി മുണ്ടക്കയത്തും ബാധകമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് പറഞ്ഞു. എന്നാൽ രോഗബാധിതരുടെ എണ്ണം കൂടുതലായ മേഖലകളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലും നിയന്ത്രണങ്ങൾ തുടരും. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി വി അനില്‍കുമാര്‍, വാര്‍ഡ് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, സിജി ഷാജി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ റോയ് കപ്പിലുമാക്കല്‍,
എം ജി രാജു, ചാര്‍ളി കോശി, അബ്ദുല്‍ ഹാരിസ്, സുനില്‍ റ്റി രാജ്, റെജി ചാക്കോ, അലി, വ്യാപാരി പ്രതിനിധികളായ ആര്‍ സി നായര്‍, അനില്‍ സുനിത, എസ് സാബു, മനോജ്, റഷീദ് താന്നിമൂട്ടില്‍, നജീബ്, സിനോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി സാബു, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, മാമച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.