കോട്ടയം ജില്ലയിൽ ജില്ലയിൽ നാളെ 35 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ;ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ ജില്ലയിൽ നാളെ 35 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. ഓരോ കേന്ദ്രത്തിലും 100 ഡോസ് മാത്രമാണ് നല്‍കുക. ഇതില്‍ 80 എണ്ണം രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി നീക്കിവച്ചിരിക്കുന്നു എന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുന്നത്. ഓൺലൈനില്‍ ബുക്ക് ചെയ്തവരും കുത്തിവയ്പ്പ് എടുക്കാന്‍ എത്തുന്നതിന് എസ്.എം.എസ് ലഭിച്ചവരും മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്സിനേഷൻ.

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:

1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

2. ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം

3 ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം

4 ചങ്ങനാശേരി ജനറൽ ആശുപത്രി

5. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം

6. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം

7. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം

8. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം

9. ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം

10. കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം

11. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം

12. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം

13. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

14. കരൂർ പ്രാഥമികാരോഗ്യകേന്ദ്രം

15. കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം

16. മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം

17. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം

18. മെഡിക്കൽ കോളേജ്

19. മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം

20. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

21. മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം

22. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

23. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

24. പാലാ ജനറൽ ആശുപത്രി

25. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

26. രാമപുരം സാമൂഹികാരോഗ്യകേന്ദ്രം

27. സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം

28. സർഗക്ഷേത്ര ഓഡിറ്റോറിയം (വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം)

29. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം

30. തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം

31. ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം

32. ഉഴവൂർ കെ.ആർ നാരായണൻ സ്മാരക ആശുപത്രി

33. വൈക്കം താലൂക്ക് ആശുപത്രി

34. വാഴൂർ കുടുംബാരോഗ്യ കേന്ദ്രം

35. വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം