വാക്സിൻ ക്ഷാമം:ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ല, ജില്ലയിൽ വിതരണം മുടങ്ങുന്നത് രണ്ടാം തവണ.


കോട്ടയം: കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമത്തെ തുടർന്ന് നാളെ കോട്ടയം ജില്ലയിൽ വാക്സിനേഷൻ നടക്കുന്നതാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുന്നതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. വാക്സിൻ പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ ഇത് രണ്ടാം തവണയാണ് വാക്സിൻ വിതരണം മുടങ്ങുന്നത്. വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നൂറിനടുത്തു കേന്ദ്രങ്ങളിലും മെഗാ ക്യാമ്പുകളിലും വാക്സിൻ വിതരണം നടന്നിരുന്നു. പിന്നീട് വാക്സിൻ പ്രതിസന്ധി നേരിട്ടതോടെ 35 കേന്ദ്രങ്ങളാക്കി ചുരുക്കിയിരുന്നു. മെയ് ഒന്നിനും ജില്ലയിൽ വാക്സിൻ വിതരണം നിർത്തി വെച്ചിരുന്നു. ഏപ്രിൽ 30 നു ജില്ലയിൽ 11 കേന്ദ്രങ്ങളിൽ മാത്രമായിരുന്നു വാക്സിൻ വിതരണം നടന്നത്. ജില്ലയിൽ 35 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച്ച വാക്സിൻ വിതരണം നടന്നു. ഓരോ കേന്ദ്രത്തിലും 100 ഡോസ് മാത്രമാണ് നൽകിയത്. ഇതില്‍ 80 എണ്ണം രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി നീക്കിവച്ചിരുന്നു.