കോട്ടയം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 578709 കോവിഡ് പ്രതിരോധ വാക്സിനുകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 578709 കോവിഡ് പ്രതിരോധ വാക്സിനുകൾ. കോവാക്സിൻ, കോവീഷീൽഡ്‌ കോവിഡ് പ്രതിരോധ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 459298 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ്.

ജില്ലയിൽ ഇതുവരെ 119411 പേർ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ ദിവ്സടങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്തിരുന്നു. വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ കേന്ദ്രങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.