എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകള്‍ ഡോ: സുജാത എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജി വെച്ചു.


ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകള്‍ ഡോ: സുജാത എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജി വെച്ചു. സുകുമാരൻ നായരുടെ മകള്‍ ഡോ: സുജാതക്ക് എൽഡിഎഫ് സർക്കാർ എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നാണു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. മകളുടെ നിയമനത്തിനായി താനും തന്റെ മകളും സർക്കാരിനെയോ നേതാക്കളെയോ സമീപിച്ചിട്ടില്ല എന്നും ജി സുകുമാരൻ നായർ പറഞ്ഞു. നടേശന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ മകള്‍ ഡോ: സുജാത എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജി വെച്ചത്. വെള്ളാപ്പള്ളി നടേശന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഏഴ് വർഷമായി എംജി സർവകലാശാല സിന്റിക്കേറ്റ് അംഗമാണ് ഡോ: സുജാത. യുഡിഎഫ് സർക്കാരാണ് എൻഎസ്എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലായ ഡോ: സുജാതയെ എംജി സർവകലാശാല സിന്റിക്കേറ്റ് അംഗമായി ആദ്യം നിയമിച്ചത്. കാലാവധി പൂർത്തിയായപ്പോൾ ഇടതു സർക്കാർ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു എന്നും ജി സുകുമാരൻ നായർ പറഞ്ഞു.