ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ചെമ്മലമറ്റം പള്ളിയിൽ നിർമ്മാണത്തിനിടെ വാർപ്പ് ഇടിഞ്ഞു വീണു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്ന ചെമ്മലമറ്റം 12 ശ്ലീഹന്മാരുടെ പള്ളിയുടെ വാര്‍ക്കയാണ് ഇടിഞ്ഞു വീണത്. എട്ടോളം തൊഴിലാളികൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.
മണ്ണിൽ കുടുങ്ങിയ 6 അതിഥി തൊഴിലാളികളെ രക്ഷിച്ചു. മണ്ണിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിയുടെ അൾത്താര ഭാഗം വാർക്കുന്നതിനായി സ്ഥാപിച്ചിരുന്ന കാൽമുട്ടുകൾ ഇളകി വീണാണ് അപകടം ഉണ്ടായത്. തട്ടിന് മുകളിൽ ഈ സമയം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.