കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം ന്റെ സേവ് ചെല്ലാനം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ വസ്തുക്കളുടെ രണ്ടാം ഘട്ട വിതരണം ഇന്നലെ നടന്നു. കൊച്ചി ആലപ്പുഴ രൂപതകൾക്ക് കീഴിലുള്ള ഒൻപത് ക്യാമ്പുകളിലേക്ക് ആണ് യുവജനങ്ങളുടെ സഹായം എത്തിക്കുന്നത്. സേവ് ചെല്ലാനം പദ്ധതിയുടെ ആദ്യഘട്ട ഭക്ഷ്യ വസ്തു വിതരണം മെയ് ഇരുപതാം തിയതി നടന്നിരുന്നു. 3000 പായ്ക്കറ്റുകൾ വീതം ബ്രഡും പാലും അടങ്ങുന്ന ഭക്ഷണ വസ്തുക്കൾ ആണ് ചെല്ലാനത്തേക്ക് ഇത്തവണ ഇവർ എത്തിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിൽ വിറങ്ങലിച്ച നിൽക്കുന്ന ചെല്ലാനം നിവാസികൾക്ക് യുവജനങ്ങളുടെ ഈ കരുതൽ വലിയ ആശ്വാസമാണ് നൽകുന്നത്. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നിന്നും മുണ്ടക്കയം ഫോറോന വികാരി ഫാ. ജോസ് മാത്യു പറപ്പളളി ഭക്ഷ്യ വസ്തുക്കളുമായി തിരിച്ച വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ എസ്എംവൈഎം ജനറൽ സെക്രട്ടറി തോമാച്ചൻ കത്തിലാങ്കൽ, ട്രഷറർ ജിയോ, ബ്ര. ജിറ്റോ ആക്കാട്ട്, ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ചെല്ലാനത്തതിന് വീണ്ടും സഹായവുമായി കാഞ്ഞിരപ്പള്ളി രൂപതാ എസ്എംവൈഎം.