കോട്ടയം: ലോക്ക് ഡൗണില്‍ പുതിയതായി ഇളവ് അനുവദിക്കപ്പെട്ട ജ്വല്ലറികളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വ്യാപാരി പ്രതിനിധികള്‍ അറിയിച്ചതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. അവശ്യം ജീവനക്കാരെ മാത്രം നിയോഗിച്ച് ഓണ്‍ലൈന്‍/ഹോം ഡെലിവറി വ്യാപരമാണ് ഈ സ്ഥാപനങ്ങളിൽ നടത്തുക. വിവാഹാവശ്യത്തിനുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ വരെ കടകളില്‍ ചിലവഴിക്കാം. ഷട്ടര്‍ പകുതി തുറന്നായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. വിവാഹാവശ്യത്തിനായി വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ അത്യാവശ്യം ആളുകള്‍ മാത്രമേ ഈ സ്ഥാപനങ്ങളിൽ പോകാവൂ. വിവാഹ ആവശ്യത്തിന് അല്ലാത്തവര്‍ യാതൊരു കാരണവശാലം നേരിട്ട് വ്യാപാര സ്ഥാപനങ്ങളില്‍ പോകരുത്. ഇവര്‍ ഓണ്‍ലൈന്‍/ഹോം ഡെലിവറി സേവനം പ്രയോജനപ്പെടുത്തണം. വ്യാപാരികള്‍ പ്രസിദ്ധപ്പെടുത്തുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വീഡിയോ കോളിലൂടെ ഉത്പന്നങ്ങള്‍ കണ്ട് വാങ്ങാം. ഈ ക്രമീകരണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം എന്നും ജില്ലാ കളക്ടർ പറഞ്ഞു.
ലോക്ക് ഡൗൺ ഇളവ്: ജ്വല്ലറികളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും രാവിലെ9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ നിബന്ധനകളോടെ പ്രവർത്തിക്കും.