കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തി മുട്ടുചിറയിൽ കണ്ടെയ്ൻമെന്റ് സോണിൽ വാഹന പരിശോധന നടത്തിയ വൊളന്റിയർക്ക് നേരെ യുവാവിന്റെ അസഭ്യവർഷം. ഞീഴൂര്‍ മരങ്ങോലി നെടിയംകാലായില്‍ എബി പോളാണ് വൊളന്റിയർക്ക് നേരെ അസഭ്യവർഷം നടത്തിയത്. കടുത്തുരുത്തി മുട്ടുചിറയിൽ പള്ളിക്ക് സമീപമുണ്ടായിരുന്ന കണ്ടെയിന്മെന്റ് സോണിലേ പരിശോധനാ സ്ഥലത്ത് എത്തിയ വാഹനം വൊളന്റിയർ പരിശോധനയ്ക്കായി തടഞ്ഞതിനെ തുടർന്നാണ് ഇയാൾ അസഭ്യ വാക്കുകൾ പ്രയോഗിച്ചത്. പിക്ക് അപ്പ് വാനുമായി കണ്ടെയിന്മെന്റ് സോണിലേക്ക് എത്തിയ ഇയാളുടെ വാഹനം തടഞ്ഞപ്പോൾ പോലീസ് പോലും തന്റെ വാഹനം തടയില്ല എന്ന് പറഞ്ഞാണ് വൊളന്റിയർക്ക് നേരെ എബി കയർത്തത്. വൊളന്റിയർ കടുത്തുരുത്തി പോലീസിൽ വിവരമറിയിക്കുകയും പിഎസ് അബിയെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
മുട്ടുചിറയിൽ കണ്ടെയ്ൻമെന്റ് സോണിൽ വാഹന പരിശോധന നടത്തിയ വൊളന്റിയർക്ക് നേരെ യുവാവിന്റെ അസഭ്യവർഷം, ഞീഴൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.