കോട്ടയം: പി സി തോമസ്സിന്റെ കേരളാ കോൺഗ്രസിനൊപ്പം പി ജെ ജോസഫ് ലയിച്ചതോടെ പാർട്ടിയുടെ പുതുക്കിയ ഭരണഘടന തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചു. ബ്രായ്ക്കറ്റില്ലാത്ത കേരളാ കോൺഗ്രസ്സ് ഇനി തിരഞ്ഞെടുപ്പു കമ്മീഷന്റെ രജിസ്ട്രേഷനായി കാത്തിരിക്കുകയാണ്. ട്രാക്ടർ ഓടിക്കുന്ന കർഷകൻ തന്നെയാണ് പാർട്ടിയുടെ ചിഹ്നമായി തുടരാൻ തീരുമാനിച്ചിരിക്കുന്നത്. കേരള കോൺഗ്രസുകളുടെ കൊടിയായ ചുവപ്പും വെള്ളയും തന്നെയാണ് പുതിയ പാർട്ടിയുടെയും കൊടി. നിലവിൽ 2 എംഎൽഎ മാത്രമാണ് പാർട്ടിക്കുള്ളത്. 4 എംഎൽഎ മാരോ ഒരു എംപി യോ ഉണ്ടെങ്കിൽ പാർട്ടിക്ക് സംസ്ഥാന പാർട്ടി എന്ന അംഗീകാരം ലഭിക്കും. പുതിയ കേരളാ കോൺഗ്രസ്സിന്റെ ആസ്ഥാനവും സംസ്ഥാന കമ്മിറ്റി ഓഫീസും കോട്ടയത്തു തന്നെയാണ്.
കേരളാ കോൺഗ്രസ്സ്: പുതുക്കിയ ഭരണഘടന തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചു,ചിഹ്‌നം ട്രാക്ടർ ഓടിക്കുന്ന കർഷകൻ തന്നെ,കേരള കോൺഗ്രസുകളുടെ കൊടിയിൽ മാറ്റമില്ല.