തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ ഹാജരായാൽ മതിയെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശം. നാളെ മുതൽ 9 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങൾക്കും അവശ്യ സർവ്വീസുകൾക്കും മാത്രമാണ് അനുമതി. ആശുപത്രികൾക്കും മെഡിക്കൽ സ്റ്റാറുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല.
സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ 25 ശതമാനം ജീവനക്കാർക്ക് മാത്രം അനുമതി.