കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ചുവപ്പു കോട്ടയിലാണ് കോട്ടയം ജില്ല. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 5 നിയോജക മണ്ഡലങ്ങളിലും വിജയിച്ചത് എൽഡിഎഫ് സ്ഥാനാര്ഥികളാണ്. ജില്ലയിലെ വൈക്കം,ഏറ്റുമാനൂർ, ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളാണ് ഇടതു കോട്ടയിൽ ഉറപ്പിച്ചത്. വൈക്കത്ത് സിപിഎം സാരഥിയായ സി കെ ആശ ജില്ലയിലെ ഉയർന്ന ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 26242 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി കെ ആശ വിജയിച്ചത്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ വി എൻ വാസവന് 13446 വോട്ടുകളുടെ ഭൂരിപക്ഷവും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളിനു 2824 വോട്ടുകളുടെ ഭൂരിപക്ഷവും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജിന് 13722 വോട്ടുകളുടെ ഭൂരിപക്ഷവും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനു 11404 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് ലഭിച്ചത്. 4 മണ്ഡലങ്ങളിൽ മാത്രമാണ് ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. പുതുപ്പള്ളി,കോട്ടയം,കടുത്തുരുത്തി,പാലാ മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി 8504 വോട്ടുകളുടെ ഭൂരിപക്ഷത്തിലും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ 11008 വോട്ടുകളുടെ ഭൂരിപക്ഷത്തിലും കടുത്തുരുത്തിയിൽ മോൻസ് ജോസഫ് 3005 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചിരിക്കുന്നത്.
ചുവപ്പു കോട്ടയിൽ ജില്ല, 9 നിയോജക മണ്ഡലങ്ങളിൽ 5 ലും വിജയം ഇടതുപക്ഷത്തിന്.