കോട്ടയം: നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ നാളെയും കർശന നിയന്ത്രണം തുടരും എന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. ജില്ലയിൽ നാളെ ഇലക്ഷനോടനുബന്ധിച്ച് യാതൊരുവിധ ആഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തുചേരലുകളോ അനുവദിക്കുന്നതല്ല. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.